News

PG Graduation Ceremony 2024 @ Yuvakshetra College

യുവക്ഷേത്ര കോളേജിൽ പി.ജി ഗ്രാജുവേഷൻ ഡേ.
മുണ്ടൂർ: യുവക്ഷേത്ര കോളേജിൽ സംഘടിപ്പിച്ച ബിരുദാനന്തര ബിരുദ ദിനം 2024 കോയമ്പത്തൂർ ഭാരതിയാർ സർവകലാശാല സിൻ്റിക്കേറ്റഗം പ്രൊഫ.ഡോ.എസ്.രാജശേഖർ ഉദ്ഘാടനം ചെയ്തു. ബിരുദാനന്തര ബിരുദ ദിനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും അഭിമാനം നല്കുന്നതാണെന്നും വിദ്യാർത്ഥികൾ രക്ഷിതാക്കളോടും അദ്ധ്യാപകരോടും ബഹുമാനവും നന്ദിയും ഉള്ളവരാവണമെന്നും വിദ്യാഭ്യാസം ഒരു വ്യക്തിയെ ഉന്നതങ്ങളിലെത്തിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫ.ഡോ.എസ്.രാജശേഖർ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു. ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ് ഓലിക്കൽകൂനൽ ആശംസകളർപ്പിച്ചു. സൈക്കോളജി വിഭാഗം മേധാവി റവ.ഡോ. ജിമ്മി അക്കാട്ട് സ്വാഗതവും പി ജി കൊമേഴ്സ് വിഭാഗം മേധാവി ഡോ.കീർത്തി എം.എസ് നന്ദിയും പറഞ്ഞു.തുടർന്ന് നടത്തിയ ബിരുദദാന ചടങ്ങിൽ 45 പി.ജി വിദ്യാർത്ഥികൾക്ക് പ്രൊഫ.ഡോ.എസ്.രാജശേഖർ സർട്ടിഫിക്കറ്റ് നല്കി. റാങ്ക് ജേതാക്കളായ വിദ്യാർത്ഥികളെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു

 

Graduation Day at College.
Prof. Dr. S. Rajasekar, Syndicate member, Bharathiar University, Coimbatore, inaugurated the Post-Graduate Day 2024 organized at YuvaKshetra College. In his inaugural address, Prof. Dr. S. Rajasekhara said that the Post-Graduate Day is a matter of pride for the students, parents and teachers. Principal Dr. Tomy Antony presided over the function. Rev Dr Mathew George Vazhayil delivered the keynote address. Vice-principal Dr Joseph Olickal Koonal presided over the function. Head of the Department of Psychology Dr. Jimmy Akkat welcomed the gathering and and the Head of PG Commerce Department, Dr. Keerthi MS, gave a vote of thanks. Prof. Dr. S. Rajasekhar gave certificates to 45 PG students in the graduation ceremony. The meritorious students were felicitated on the occasion.

 

pg graduation ceremony

Leave a comment

ADMISSION ENQUIRY